Today: 02 Jan 2025 GMT   Tell Your Friend
Advertisements
      ഡേകെയര്‍ എമര്‍ജന്‍സി ജര്‍മ്മനിയുടെ സമ്പദ്വ്യവസ്ഥയെ സ്തംഭിപ്പിക്കുന്നു       2025ല്‍ ജര്‍മ്മനിയില്‍ അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥികള്‍ക്കായി മാറുന്ന കാര്യങ്ങള്‍ എന്തെല്ലാം       ട്രംപിന്റെ എഐ ഉപദേഷ്ടാവായി ഇന്ത്യക്കാരന്‍       ജര്‍മനിയില്‍ സിറിയക്കാരന്റെ കത്തിയാക്രമണം രണ്ടുപേര്‍ക്ക് പരിക്ക്       ലോകം പുതുവര്‍ഷത്തെ വരവേറ്റു       ജര്‍മനിയിലെ വിദേശികളില്‍ ഇന്‍ഡ്യാക്കാര്‍ വരുമാനത്തില്‍ ഏറ്റവും മുന്നില്‍       ഇനിയും കാരണം വ്യക്തമാകാതെ കൊറിയന്‍ വിമാന ദുരന്തം       പേജര്‍ സ്ഫോടനം: ആരോപണവിധേയനായ മലയാളിയെ ഒളിപ്പിച്ചത് ഇസ്രയേല്‍?       ദക്ഷിണ കൊറിയയില്‍ വിമാനാപകടം ; 177 പേര്‍ മരിച്ചു       നെതര്‍ലന്‍ഡ്സ് ഔട്ടോബാന്‍ വേഗപരിധി വര്‍ധിപ്പിക്കുന്നു
ലോക മത പാര്‍ലമെന്റിന് വത്തിക്കാനില്‍ തുടക്കം
Photo #1 - Europe - Otta Nottathil - world_religious_parloiament
റോം: ആഗോള ൈ്രകസ്തവ സഭയുടെ ആസ്ഥാനമായ വത്തിക്കാനില്‍ തുടക്കം കുറിച്ച ലോക മതപാര്‍ലമെന്‍റ് ചരിത്രസംഭവമാകും. ഡിസംബര്‍ 1 വരെ തുടരും. ശിവഗിരി മഠം പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമിയുടെ അധ്യക്ഷതയിലാണ് സമ്മേളനം തുടങ്ങിയത്. സമ്മേളന തുടക്കത്തില്‍ ശ്രീനാരായണ ഗുരുദേവന്‍ രചിച്ച ദൈവദശകം പ്രാര്‍ഥന ഇറ്റാലിയന്‍ ഭാഷയില്‍ മൊഴിമാറ്റം ചെയ്ത് ആലപിച്ചു.

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രതിനിധികള്‍ പങ്കെടുക്കുന്നു. മതങ്ങളുടെ ഏകതയും സൗഹാര്‍ദവും സമത്വവും പ്രചരിപ്പിക്കുക എന്നതാകും മുഖ്യലക്ഷ്യം. സമ്മേളനത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ ആശീര്‍വദിക്കും. പാണക്കാട് സാദിഖ് അലി തങ്ങള്‍, കര്‍ണാടക സ്പീക്കര്‍ യു.ടി. ഖാദര്‍, ഫാ. ഡേവിഡ് ചിറമേല്‍, സിഖ് ആചാര്യന്‍ രഞ്ജിത് സിങ്, ഡോ. എ.വി. അനൂപ്, കെ. മുരളീധരന്‍ മുരള്യ, ഡോ. സി.കെ. രവി , മണപ്പുറം നന്ദകുമാര്‍, ഫൈസല്‍ഖാന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. സച്ചിദാനന്ദ സ്വാമി തയാറാക്കിയ സര്‍വമത സമ്മേളനം എന്ന ഇറ്റാലിയന്‍ പരിഭാഷയും ഗുരുവും ലോകസമാധാനവും എന്ന പുസ്തകത്തിന്‍റെ ഇംഗ്ളീഷ് പതിപ്പും പ്രകാശനം ചെയ്യും.

റോമിലെ ജോര്‍ജിയന്‍ യൂണിവേഴ്സിറ്റി ഇന്‍റര്‍ഫെയ്സ് ഡയലോഗിന്‍റെ അധ്യക്ഷന്‍ ഫാ. മിഥിന്‍ ജെ. ഫ്രാന്‍സിസ് മോഡറേറ്ററായിരിക്കും. ഹൈന്ദവ, ൈ്രകസ്തവ, ഇസ്ലാം, ജൂത മതപ്രതിനിധികള്‍ക്കു പുറമെ സച്ചിദാനന്ദ സ്വാമി, ശുഭാംഗാനന്ദ സ്വാമി, ഋതഭംരാനന്ദ സ്വാമി, വിശാലാനന്ദ സ്വാമി, ധര്‍മചൈതന്യ സ്വാമി, അസംഗാനന്ദഗിരി സ്വാമി, സംഘാടക സെക്രട്ടറി വീരേശ്വരാനന്ദ സ്വാമി, ഹംസതീര്‍ഥ സ്വാമി, സ്വാമിനി ആര്യാനന്ദാ ദേവി തുടങ്ങിയവര്‍ ശിവഗിരി മഠത്തെ പ്രതിനിധീകരിച്ചു പ്രസംഗിക്കും.

മത സമന്വയവും മത സൗഹാര്‍ദ്ദവും മുഖ്യഘടകമായി ഇന്ന് വൈകുന്നേരം വത്തിക്കാന്‍ സമയം 7ന് സ്നേഹവിരുന്ന് നടത്തും. 30നുളള സമ്മേളനത്തിലാകും മാര്‍മാപ്പയുടെ ആശീര്‍വാദ പ്രഭാഷണം. സമ്മേളനത്തില്‍ വത്തിക്കാനിലെ വിവിധ മത പ്രതിനിധികള്‍ സംബന്ധിക്കും. ഡിസംബര്‍ ഒന്നിനുളള സമ്മേളനത്തില്‍ ഇറ്റലിയിലെ ജനപ്രതിനിധികളും പങ്കെടുക്കും. ഇന്ത്യയില്‍ നിന്നുളളവര്‍ക്കു പുറമേ ഇറ്റലി, ബഹറിന്‍, ഇന്‍ഡോനേഷ്യ, അയര്‍ലന്‍ഡ്, യുഎഇ, ഇംഗ്ളണ്ട്, അമെരിക്ക തുടങ്ങി 15ല്‍പ്പരം രാജ്യങ്ങളില്‍ നിന്നുളള പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. കേരളത്തില്‍ നിന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്ററുമായ പി. ശ്രീകുമാറും പങ്കെടുക്കുന്നു.

വൈദിക വൃത്തിയില്‍ നിന്ന് നേരിട്ട് കര്‍ദിനാളായ മലയാളി കോട്ടയം ചങ്ങനാശേരി സ്വദേശി ജോര്‍ജ് ജേക്കബ് പൂവക്കാടിന്‍റെ നേതൃത്വത്തില്‍ കെ.ജി. ബാബുരാജന്‍ ബഹറിന്‍, (ചെയര്‍മാന്‍) ചാണ്ടി ഉമ്മന്‍ എംഎല്‍എ (ജനറല്‍ കണ്‍വീനര്‍), സ്വാമി വീരേശ്വരാനന്ദ (സെക്രട്ടറി) എന്നിവര്‍ പരിപാടികള്‍ക്കു ചുക്കാന്‍ പിടിക്കുന്നു.
- dated 29 Nov 2024


Comments:
Keywords: Europe - Otta Nottathil - world_religious_parloiament Europe - Otta Nottathil - world_religious_parloiament,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
pope_raises_appeal_againt_abortion
ഗര്‍ഭച്ഛിദ്രം നിരസിക്കാന്‍ മാര്‍പാപ്പയുടെ ആഹ്വാനം Recent or Hot News
തുടര്‍ന്നു വായിക്കുക
china_covid_who
ചൈന കോവിഡ് വിവരങ്ങള്‍ കൈമാറണം: ലോകാരോഗ്യ സംഘടന Recent or Hot News
തുടര്‍ന്നു വായിക്കുക
kazakhsthan_plaine_crash_azerbaijan
കസാഖിസ്ഥാന്‍ വിമാനാപകടത്തിനു കാരണം റഷ്യന്‍ ആക്രമണം: അസര്‍ബൈജാന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
hungery_reduce_guest_workers_limit_35000
ഹംഗറി 2025ല്‍ വിദേശ തൊഴിലാളികളുടെ എണ്ണം 35,000 ആയി കുറയ്ക്കുന്നു ; ഇന്‍ഡ്യാക്കാര്‍ക്ക് തിരിച്ചടിയാവും Recent or Hot News
കേരളത്തിലെ
റിക്രൂട്ട്മെന്റുകാരുടെ ചതിവില്‍ പെടരുത് ..
തുടര്‍ന്നു വായിക്കുക
putin_apology_aircrash
യാത്രാവിമാനം തകര്‍ത്ത് 38 പേരെ കൊന്നതിന് പുടിന്റെ ക്ഷമാപണം Recent or Hot News
തുടര്‍ന്നു വായിക്കുക
auto_bahn_speed_limit_netherlands_raises
നെതര്‍ലന്‍ഡ്സ് ഔട്ടോബാന്‍ വേഗപരിധി വര്‍ധിപ്പിക്കുന്നു
തുടര്‍ന്നു വായിക്കുക
holy_door_opened_jail_
തടവറയില്‍ മാര്‍പാപ്പാ വിശുദ്ധ വാതില്‍ തുറന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us